02:41am 13 November 2026
NEWS
ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിലെ വെള്ള കെട്ട് പരിഹരിക്കണം
05/06/2026  07:48 PM IST
NILA
ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിലെ വെള്ള കെട്ട് പരിഹരിക്കണം

ചെങ്ങന്നൂർ : പ്രാവിൻകൂട് ഇരമല്ലിക്കര റോഡിൽ ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിലെ വെള്ള കെട്ട് പരിഹരിക്കണം എന്നാവശ്യപ്പെട്ടു ഇരമല്ലിക്കര വാർഡ് കമ്മറ്റി വള്ളം ഇറക്കി പ്രതിഷേധിച്ചു... സമരം ബിജെപി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി എം കെ ലിനു ഉദ്ഘാടനം ചെയ്തു.. ഈ വെള്ള കെട്ട് കാരണം ഭക്ത ജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പോകുവാൻ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്... നിരവധി യാത്രക്കാർ നിരന്തരം യാത്ര ചെയ്യുന്ന ഈ റോഡിൽ വെള്ളകെട്ടിൽ വീണു ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് ഏൽക്കുന്നത് ഇപ്പോൾ സർവ്വ സാധാരണയാണ്.. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതിന് ഉണ്ടായിട്ടില്ല... ഇത് പരിഹരിച്ചില്ല എങ്കിൽ ഇനി വരുന്ന ഈ മഴക്കാലം മുഴുവൻ ഇത് വഴിയുള്ള യാത്ര ദുരിതപൂർണ്ണമാകും.
ബി. എം എസ് ജില്ലാ ജോ സെക്രട്ടറി ബി ദിലീപ് പണിക്കർ, ബിജെപി ബൂത്ത്‌ പ്രസിഡന്റ്മാരായ രാജേഷ് കുമാർ കെ ജി അജയകുമാർ,പി ആർ എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.